SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

ആശയ്ക്ക് സീറ്റില്ല, വൈക്കത്ത് പി.പ്രദീപ്

kobjanrdhanan

കോട്ടയം: മൂന്നാം ടേമിൽ സി.ആശയ്ക്ക് കൊടുക്കേണ്ടെന്ന തീരുമാനത്തിനൊടുവിൽ വൈക്കത്ത് സി.പി.ഐ സ്ഥാനാർത്ഥിയായി പി. പ്രദീപ് മത്സരിക്കും. സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാമാണ് പി. പ്രദീപിന് ഗുണമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പരിഗണിച്ചിട്ടുള്ള പ്രദീപ് എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറിയെന്ന നിലയിൽ തിളങ്ങിയിരുന്നു. ഇപ്പോൾ സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗമാണ്. സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി. ജില്ലാ പ്രസിഡന്റുമാണ്. മണ്ഡലത്തിൽ ഉടനീളം സൗഹൃദമുള്ള പ്രദീപിന്റെ പ്രവർത്തന പാരമ്പര്യം വൻ വിജയത്തിലേക്കു നയിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. അതേസമയം വൈക്കത്ത് പാർട്ടിയിൽ പുകയുന്ന അസ്വസ്ഥതയുടെ കനൽ ഊതിക്കെടുത്താൻ ആവാത്തത് നേതൃത്വത്തെ കുഴയ്ക്കുന്നുണ്ട്. മുൻ എം.എൽ.എ. കെ.അജിത് ബി.ജെ.പിയിലേയ്ക്ക് പോയതും രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ വൻ സ്വീകരണം നൽകുന്നതും സി.പി.ഐയെ ആശങ്കപ്പെടുത്തുന്നുണ്ട്. സംസ്ഥാന സെക്രട്ടറിയുടെ ജൻമനാട്ടിൽ ബി.ജെ.പി കളംപിടിക്കുന്നത് പാർട്ടിക്ക് വലിയ ക്ഷീണമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL