SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

മൊബൈൽ ഇ ഹെൽത്ത് ആപ്ലിക്കേഷൻ ആരോഗ്യത്തെ അറിയാം..., എല്ലാം ഈ വിരൽത്തുമ്പിൽ

കോട്ടയം: ജില്ലയിൽ എം.ഇ ഹെൽത്ത് (മൊബൈൽ ഇ ഹെൽത്ത്) ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരുടെ എണ്ണം വൻവർദ്ധനവ്. ആരോഗ്യവകുപ്പിന്റെ ഇ ഹെൽത്ത് സംവിധാനം പരിഷ്‌കരിച്ച് മൊബൈൽ ആപ്ലിക്കേഷനാക്കി അവതരിപ്പിച്ചിരിക്കുന്നതാണ് എം.ഇ ഹെൽത്ത്. സർക്കാർ ആശുപത്രികളിൽ ലഭ്യമായ സ്‌പെഷ്യാലിറ്റി ഉൾപ്പടെയുള്ള സേവനങ്ങൾ, ലാബ് പരിശോധനകൾ, അവയുടെ നിരക്കുകൾ തുടങ്ങിയവ അറിയാനാകും.

69 ആശുപത്രികൾ
ജില്ലയിൽ മെഡിക്കൽ കോളേജ്, ജില്ലാ ജനറൽ ആശുപത്രികൾ ഉൾപ്പെടെ പ്രധാനപ്പെട്ട 69 ആശുപത്രികളാണ് എം.ഇ ഹെൽത്ത് സംവിധാനത്തിലുള്ളത്. ഇ ഹെൽത്ത് സേവനം ലഭ്യമായിരുന്ന എല്ലാ ആശുപത്രികളിലും എം.ഇ ഹെൽത്ത് ആപ്ലിക്കേഷന്റെ സേവനവും ലഭിക്കും. മുൻകൂട്ടി ഡോക്ടറെ കാണുന്നതിനും ഉപകരിക്കും.

സേവനങ്ങൾ ഇങ്ങനെ
എം.ഇ ഹെൽത്ത് എന്ന മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഫോൺ നമ്പരും ഒ.ടി.പിയും നൽകി ലോഗിൻ ചെയ്യുക. ആധാർ നമ്പർ നൽകി യുണീക്ക് ഹെൽത്ത് ഐ.ഡി സൃഷ്ടിച്ചാൽ ഈ ആപ്പിലൂടെ തന്നെ ഓൺലൈനായി ഒ.പി ടിക്കറ്റും ഡോക്ടറെ കാണുന്നതിനുള്ള അനുമതി എടുക്കാൻ സാധിക്കും. ആശുപത്രിയിലേക്കുള്ള ദൂരവും റൂട്ടും കൃത്യമായി ഈ ആപ്പ് കാണിച്ച് തരും.

ഫൈന്റ് സർവീസസ്
തൊട്ടടുത്തുള്ള ആംബുലൻസ്, ബ്ലഡ് ബാങ്ക്, ലബോറട്ടറി, പേ വാർഡ്, റേഡിയോളജി എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയാൻ ഫൈന്റ് സർവീസസ് ക്ലിക് ചെയ്താൽ മതി. ഫൈന്റ് ജെ.എ.കെ എന്ന ഓപ്ഷനിൽ ക്ലിക് ചെയ്താൽ തൊട്ടടുത്തുള്ള ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ അറിയാനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL