SignIn
Kerala Kaumudi Online
Sunday, 18 October 2026 6.45 PM IST

'പ്രാർത്ഥിച്ച  എല്ലാവർക്കും  നന്ദി'; ശസ്ത്രക്രിയയ്ക്ക്  ശേഷം ലിയോ  പതിനാലാമൻ  മാർപാപ്പ ആദ്യമായി വിശ്വാസികളെ  അഭിസംബോധന  ചെയ്തു

READ ENGLISH VERSION
pope-leo-xiv
ലിയോ പതിനാലാമൻ മാർപാപ്പ, വിശ്വാസികൾ

വത്തിക്കാൻ സിറ്റി: ശസ്ത്രക്രിയയ്ക്ക് ശേഷം ലിയോ പതിനാലാമൻ മാർപാപ്പ ആദ്യമായി വിശ്വാസികളുടെ മുന്നിലെത്തി. ഞായറാഴ്ച അപ്പോസ്തോലിക് കൊട്ടാരത്തിൽ നിന്ന് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായാണ് മാർപാപ്പ പൊതുവേദിയിൽ എത്തുന്നത്. വിശ്വാസികളെ അദ്ദേഹം കൈവീശി അഭിവാദ്യം ചെയ്തു. തുടർന്ന് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കഴിഞ്ഞദിവസങ്ങളിൽ തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയുണ്ടെന്ന് മാർപാപ്പ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാർപാപ്പയുടെ ശ്വാസകോശത്തിൽ കണ്ടെത്തിയ മുഴ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്തത്. അഡിനോകാർസിനോമ എന്ന ക്യാൻസറാണ് ശ്വാസകോശത്തെ ബാധിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി. ശ്വാസകോശ ക്യാൻസറുകളിൽ ഏറ്റവും സാധാരണമായ വിഭാഗങ്ങളിലൊന്നാണ് പൾമണറി അ‌ഡിനോകാർസിനോമ. കണ്ടെത്തിയിട്ടുള്ളവയിൽ ഏകദേശം 40 ശതമാനവും ഈ വിഭാഗത്തിൽപ്പെടുന്നവയാണ്. ഇത്തരം ക്യാൻസർ മുഴകളുടെ വളർച്ചയും വ്യാപനവും താരതമ്യേന സാവധാനത്തിലായിരിക്കും. മാർപ്പാപ്പയുടെ കാര്യത്തിൽ പ്രാരംഭഘട്ടത്തിൽതന്നെ ക്യാൻസർ കണ്ടെത്തിയതിനാൽ രോഗമുക്തി വേഗത്തിലായിരിക്കുമെന്ന് അമേരിക്കൻ ലംഗ് അസോസിയേഷന്റെ ദേശീയ മെഡിക്കൽ വക്താവ് ഡോ ജുവാനിറ്റ മോറ പറഞ്ഞിരുന്നു.

English Summary

Pope Leo XIV made his first public appearance after undergoing surgery to remove a tumour from his lung. He greeted the faithful from the Apostolic Palace on Sunday, waved to the crowd and led a prayer. He also thanked everyone who had prayed for him during his recovery.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POPE LEO XIV, POPE LEO XIV SURGERY, POPE LEO XIV HEALTH UPDATE, PULMONARY ADENOCARCINOMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360