SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

സോഷ്യൽ വർക്ക് ദിനാചരണം 

scol-wrkrs

കോട്ടയം: കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സിന്റെയും ബി.വി.എം ഹോളിക്രോസ് കോളജിന്റെയും ജില്ലയിലെ 14 സോഷ്യൽ വർക്ക് കോളജുകളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല സോഷ്യൽ വർക്ക് ദിനാചരണം നടത്തി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് പി.പുന്നൂസ് ഉദ്ഘാടനം ചെയ്തു. ബി.വി.എം ഹോളിക്രോസ് കോളേജ് പ്രിൻസിപ്പൽ ഡോ.ബേബി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യ നെറ്റ് വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് സെക്രട്ടറി ജനറൽ ഡോ.ഐപ്പ് വർഗീസ്, ക്യാപ്‌സ് കോട്ടയം ചാപ്റ്റർ പ്രസിഡന്റ് സജോ ജോയി, ബി.വി.എം കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ റോബിൻസ് ജോസ്, ക്യാപ്‌സ് കോട്ടയം ചാപ്റ്റർ സെക്രട്ടറി ഡോ.ഏലിസബത് അലക്‌സാണ്ടർ, ഡോ. ജെയ്‌സൺ ഫിലിപ്പ് ആലപ്പാട്ട്, ഡോ. സിബി ജോസഫ്, ബെന്നി സെബാസ്റ്റ്യൻ, സിജു തോമസ്, സിസ്റ്റർ ശാലിനി, പി.ജെ അനൂപ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL