SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

പി.സി ജോർജിന്റെ പ്രതികരണം പരാജയ ഭീതിയിൽ: കുളത്തുങ്കൽ

മുണ്ടക്കയം : പരാജയ ഭീതി മൂലം ക്രൈസ്തവ മത മേലദ്ധ്യക്ഷന്മാരെ അധിക്ഷേപിക്കാനുള്ള പി.സി. ജോർജിന്റെയും ഷോൺ ജോർജിന്റെയും പ്രസ്താവനകൾ അപലപനീയമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു. ഇരുവരുടെയും പ്രസ്താവനകൾ ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്റെ ഭാഗമായി കാണേണ്ടി വരും. മത മേലദ്ധ്യക്ഷന്മാർ ആർക്കും വഴിയിലിട്ട് തട്ടാനുള്ള ചെണ്ടകളാണെന്ന് ധരിക്കരുതെന്നും അത്തരം സമീപനവുമായി കടന്നു വരുന്നവർക്ക് എതിരെ അതിശക്തമായി പ്രതികരിക്കാനുള്ള ആർജ്ജവം ക്രൈസ്തവ സഭ അംഗങ്ങൾക്ക് ഉണ്ട് എന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL