SignIn
Kerala Kaumudi Online
Saturday, 27 June 2026 6.01 AM IST

കൊടുങ്ങൂർ-പാലാ റോഡിൽ ചതിക്കുഴി വീണാൽ ജീവിതയാത്ര ഇവിടെ അവസാനിക്കാം

roadile-kuzhi

വാഴൂർ: കൊടുങ്ങൂർ-പാലാ റോഡിൽ കൊടുങ്ങൂർ അമ്പാട്ടുപടി ഭാഗത്തെ വളവ് പിന്നിട്ടെത്തുന്ന യാത്രക്കാർക്ക് മുമ്പോട്ടുള്ള യാത്ര ഒരു ഭാഗ്യപരീക്ഷണമാണ്. റോഡ് ഒത്തനടുവിലൊരു ചതിക്കുഴി!. ഇവിടെ വീണാൽ യാത്രക്കാരന്റെ അവസ്ഥ ഊഹിക്കാം. കുഴിയിൽ ചാടിയ ഇരുചക്രവാഹനയാത്രക്കാരിൽ പലരും ഒരുനിമിഷം മരണത്തെ മുഖാമുഖം കണ്ടു. ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിട്ടി സ്ഥാപിച്ച പൈപ്പ് പൊട്ടിയാണ് കുഴി രൂപപ്പെടുന്നത്. പലകുറി ആവശ്യപ്പെട്ടിട്ടും പൈപ്പിന്റെ ചോർച്ച ഒഴിവാക്കാൻ വാട്ടർ അതോറിട്ടി അധികൃതർ തയാറാകുന്നില്ലെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറയുന്നത്.

അപകടം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം. വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. വി.പി.റെജി,ബ്ലോക്ക് പഞ്ചായത്തംഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ROAD ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL