SignIn
Kerala Kaumudi Online
Sunday, 26 July 2026 10.50 AM IST

പ്രകടനം നടത്തി

ke-maniyan
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയുടെ മരണത്തിന് പിന്നിലുള്ളവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേരള വേലൻ മഹാജനസഭ വൈക്കം താലൂക്ക് കമ്മ​റ്റി നടത്തിയ പ്രതിഷേധ പ്രകടനവും സമ്മേളനവും സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഇ.മണിയൻ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജാതി അതിക്ഷേപം മൂലം ആത്മഹത്യ ചെയ്ത കണ്ണുരിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി ആർ.എൽ നിതിൻരാജ് ആശുപത്രികെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ജീവനൊടുക്കിയ സംഭവത്തിന്റെ പിന്നിലുള്ള മുഴുവൻ പ്രതികളേയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ നൽകാൻ നടപടി ആവശ്യപ്പെട്ട് കേരള വേലൻ മഹാജനസഭ വൈക്കം താലൂക്ക് കമ്മ​റ്റിയുടെ നേതൃത്വത്തിൽ വൈക്കം ടൗണിൽ പ്രതിഷേധം പ്രകടനം നടത്തി.
സത്യാഗ്രഹ സ്മാരക ഹാളിന്റെ മുന്നിൽ നടന്ന പ്രതിഷേധയോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഇ.മണിയൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.കെ.രവി അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL