SignIn
Kerala Kaumudi Online
Sunday, 26 July 2026 10.50 AM IST

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

car
ഓടിക്കൊണ്ടിരുന്ന കാർ കത്തിയത് അഗ്നിശമന സേന അണയ്ക്കുന്നു.

കോട്ടയം: കോട്ടയം ലോഗോസ് ജംഗ്‌ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാത്രി 9.45 ഓടെയായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും എത്തിയ കാർ ലോഗോസ് ജംഗ്ഷനിൽ എത്തിയപ്പോൾ തീയും പുകയും ഉയരുകയായിരുന്നു. ഇതേത്തുടർന്ന് യാത്രക്കാർ കാറിനുള്ളിൽ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും കാറിൽ തീ പടർന്നു. ഉടൻതന്നെ നാട്ടുകാർ വിവരം അഗ്നിശമനസേനാ സംഘത്തെ അറിയിച്ചു. കോട്ടയത്ത് നിന്നും എത്തിയ അഗ്നിശമനസേന സംഘം തീ നിയന്ത്രണവിധേയമാക്കി. അപകടത്തെ തുടർന്ന് ലോഗോസ് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL