SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.09 AM IST

ഹരിതാഭം ഓളി സ്‌കൂൾ, ശ്രദ്ധേയം 'വിദ്യാവനം' അഞ്ച് സെന്റിൽ 30 ഇനം വൃക്ഷങ്ങൾ

kg-raju

വൈക്കം: റംബൂട്ടാനും മാവും ഞാവലുമെല്ലാം പുത്തുതളർത്തിരിക്കുന്നു. അക്ഷരമുറ്റം ഹരിതാഭമാണ്. ഒന്നും രണ്ടുമല്ല 30 ഇനത്തിലധികം വൃക്ഷങ്ങളാണ് ഉദയനാപുരം പഞ്ചായത്തിലെ ഓളി ഗവ.യു.പി സ്‌കൂളിനെ വിദ്യാവനമാക്കുന്നത്.

2023ൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ പി.ടി.എ കമ്മ​റ്റിയും അദ്ധ്യാപകരും ചേർന്നാണ് സ്‌കൂൾ കോമ്പൗണ്ടിലെ 5 സെന്റ് സ്ഥലത്ത് 'വിദ്യാവനം' പദ്ധതിക്ക് തുടക്കമിട്ടത്. വൃക്ഷത്തൈകൾ തലയെടുപ്പോടെ വളർന്നു. അത് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമെല്ലാം ഊർജ്ജമായി. പദ്ധതി വിജയമായതോടെ പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും വിദ്യാവനം നടപ്പാക്കാനാണ് പഞ്ചായത്തിന്റെ ശ്രമം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജു, ഭരണസമിതി അംഗം ടി.പി.രാജലക്ഷ്മി എന്നിവർ പ്രഥമ അദ്ധ്യാപിക പി.എസ്.ഷീനാമോൾക്കൊപ്പം കഴിഞ്ഞദിവസം വിദ്യാവനം സന്ദർശിച്ചു.

സ്കൂളിൽ പരിപാലിക്കുന്നത്


കരിനെച്ചി, കരിഞ്ഞാട്ട, രക്ത ചന്ദനം, ചന്ദനം, സീത വൃക്ഷം, സപ്പോർട്ട, നീർമരുത്, ഞാവൽ, മൾബറി, റംബുട്ടാൻ, മാവ്, പ്ലാവ്, കറിവേപ്പ്, ആര്യവേപ്പ്, കുടംപുളി, നെല്ലി, കുമിൾ, അത്തി, ഇത്തി, ആത്ത, മാതളം, മൈലാഞ്ചി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL