കോട്ടയം: തിരുവനന്തപുരം ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി സൗജന്യ കംപ്യൂട്ടർ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിനു കീഴിലുള്ള എൻഐഇഎൽഐടി നടത്തുന്ന ഒ ലെവൽ കോഴ്സിലേക്കാണ് പ്രവേശനം. കെൽട്രോണിന്റെ പാലക്കാടുള്ള നോളഡ്ജ് സെന്ററിലാണ് കോഴ്സ്്. 30 വയസിൽ താഴെ പ്രായമുള്ള, മൂന്നു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂൺ 20. ഫോൺ: 0491-2504599, 8590605273.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |