ചങ്ങനാശേരി: തുരുത്തി സെന്റ് മേരീസ് യു.പി സ്‌കൂളിൽ പ്രവേശനോത്സവം വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. പുതുവർഷത്തിന്റെ ആവേശവും കുരുന്നുകളുടെ കളിചിരികളും ഉണർത്തിക്കൊണ്ട് നടത്തിയ പ്രവേശനോത്സവം സ്‌കൂൾ ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. തുരുത്തി മർത്ത് മറിയം ഫൊറോന പളളി വികാരി ഫാ.ജേക്കബ് ചീരംവേലിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ഫിൽസി മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷീബ സെബാസ്റ്റ്യൻ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |