കോട്ടയം: മദ്യപിച്ച് കാർ ഓടിച്ച് അപകടം ഉണ്ടാക്കിയ യുവതിയെ ചിങ്ങവനം പൊലീസ് പിടികൂടി. കുറിച്ചി, മലകുന്നം സ്വദേശിയായ 38 കാരിയാണ് മദ്യപിച്ച് കാർ ഓടിച്ച് അപകടം ഉണ്ടാക്കിയത്.
ഞായറാഴ്ച്ച വൈകിട്ട് 5.30ഓടെ കുറിച്ചി ഭാഗത്താണ് സംഭവം. ഇവർ ഓടിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ചു. ഇത് ചോദ്യം ചെയ്ത സ്‌കൂട്ടർ ഓടിച്ച യുവാവിനെ ഇവർ മദ്യലഹരിയിൽ ആക്രമിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ ചിങ്ങവനം പൊലീസ് എത്തി യുവതിയെ അറസ്റ്റ് ചെയ്തു. പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |