കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ ജയകുമാറും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാറും രാജിസന്നദ്ധ അറിയിച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് പി. പുന്നൂസിന് കത്ത് നൽകി. പുതിയ സർക്കാർ അധികാരത്തിലെത്തിയ സാഹചര്യത്തിൽ മുൻകൂട്ടി ഇരുവരും രാജിക്കത്ത് നൽകുകയായിരുന്നു. എന്നാൽ, രണ്ട് പേരും ജോലിത്തിരക്കിന്റെ പേരിലാണ് രാജിക്കത്ത് നൽകുന്നതെന്നാണ് പ്രിൻസിപ്പലിനെ അറിയിച്ചിട്ടുള്ളത്. പ്രിൻസിപ്പൽ അധികൃതരെ വിവരം അറിയിച്ചതായും സർക്കാർ തീരുമാനം വരുന്നത് വരെ തുടരുവാനും ഇരുവർക്കും നിർദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |