SignIn
Kerala Kaumudi Online
Monday, 08 June 2026 2.40 AM IST

റോഡ് കൈയേറി  വഴിയോര കച്ചവടം 

kachavnd

തിരുവഞ്ചൂർ : ഏറ്റുമാനൂർ - മണർകാട് ബൈപ്പാസിൽ പോത്തുംമൂട് പാലത്തിന് സമീപം അനധികൃത വഴിയോര കച്ചവടം തകൃതിയാവുന്നു. കാൽനട യാത്രകാർക്ക് നടന്നു പോകാൻ വയ്യാത്ത വിധം റോഡിലേക്ക് ഇറക്കിയാണ് കച്ചവടം. മീൻ കച്ചവടം ദുർഗന്ധം സൃഷ്ടിക്കുകയാണ്. മാലിന്യങ്ങൾ റോഡിന്റെ വശങ്ങളിലും അടുത്തുള്ള സ്വകാര്യ ഭൂമികളിലും നിക്ഷേപിക്കുന്നതിനാൽ തെരുവ് നായ ശല്യവും രൂക്ഷമാണ്. ഇവിടെ വാഹനങ്ങൾ നിറുത്തുന്നത് മൂലം ഗതാഗത തടസവും പതിവാണ്. ഇതിന് എതിരെ അയർക്കുന്നം പഞ്ചായത്തിലടക്കം കത്ത് കൊടുത്തിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL