SignIn
Kerala Kaumudi Online
Monday, 08 June 2026 2.41 AM IST

സുരക്ഷാഫണ്ട് കൈമാറ്റം

mla

കോട്ടയം : കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സുരക്ഷാഫണ്ട് കൈമാറ്റവും പഠനോപകരണവിതരണവും, മുതിർന്ന നേതാക്കളെ ആദരിക്കലും നടന്നു. വൈക്കം വ്യാപാരഭവനിൽനടന്നചടങ്ങ് കെ.ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്റെ സുരക്ഷാ പദ്ധതിയിൽ അംഗമായിരുന്ന അന്തരിച്ച മഹാദേവ ഹോട്ടൽ ഉടമ വെങ്കിട്ടരാമ അയ്യരുടെ നോമിനിയ്ക്ക് 10 ലക്ഷം രൂപയുടെ ധനസഹായം എം.എൽ.എ കൈമാറി. കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് കെ.കെ.ഫിലിപ്പ്കുട്ടി അദ്ധ്യക്ഷനായി.സെക്രട്ടറി ഷാഹുൽഹമീദ് സ്വാഗതം ആശംസിച്ചു. സംസ്ഥാനപ്രസിഡന്റ് ജി.ജയപാൽ പഠനോപകണ വിതരണവും, ജനറൽ സെക്രട്ടറി എൻ.എം.ആർ.റസാക്ക് മുതിർന്ന അംഗങ്ങളെ ആദരിക്കലും നിർവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL