
പനമറ്റം : വെളിയന്നൂർ ദേശാഭിമാനി വായനശാലയുടെ വളപ്പിൽ പച്ചത്തുരുത്ത് പദ്ധതി തുടങ്ങി. എലിക്കുളം ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, ശാസ്ത്രസാഹിത്യപരിഷത്ത്, പനമറ്റം ഗവ.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആര്യവേപ്പിൻ തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് ആമുഖപ്രസംഗം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ.ബാബുലാൽ മുഖ്യപ്രഭാഷണവും, പരിഷത്ത് ജില്ലാകമ്മിറ്റിയംഗം വി.പി.ശശി വിഷയാവതരണവും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |