
തെക്കേത്തുകവല: നാഷണൽ എക്സ് സർവീസ്‌മെൻ കോഓർഡിനേഷൻ കമ്മിറ്റി തെക്കേത്തുകവല യൂണിറ്റ് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യൂണിറ്റംഗങ്ങളുടെ കുടുംബങ്ങളിൽ നിന്ന് എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയാണ് പുരസ്‌കാരം നൽകി അനുമോദിച്ചത്. യൂണിറ്റ് സെക്രട്ടറി എം.ബി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രഭാകരൻനായർ, പി.ജി.സാബു, കെ.എൻ.തങ്ങൾകുഞ്ഞ്, ശാന്തകുമാരി, ബേബി ജേക്കബ്,കെ.കെ.രവീന്ദ്രൻ, കെ.ആർ.ഷാജി എന്നിവർ സംസാരിച്ചു. പി.കാളിദാസ്, സൗപർണിക രാജീവ്, ദേവനന്ദ, സനികാ രാജീവ് എന്നിവർക്കാണ് പുരസ്‌കാരം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |