SignIn
Kerala Kaumudi Online
Thursday, 05 November 2026 2.06 PM IST

കാലടി സർവകലാശാല പരീക്ഷാ വിവാദം: വിദ്യാർത്ഥികളുടെ ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി, കേസ് വീണ്ടും ഹൈക്കോടതിയിലേയ്ക്ക്

READ ENGLISH VERSION

kalady-exma-controversy
സുപ്രീംകോടതി,​ കാലടി സർവകലാശാല

ന്യൂഡ‌ൽഹി: കാലടി സർ‌വകലാശാല പരീക്ഷാ വിവാദത്തിൽ വിദ്യാർത്ഥികൾക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. വിദ്യാർത്ഥികളുടെ ഹർജിയിൽ നേരിട്ട് ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തുടർന്ന് കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിലേയ്ക്ക് തിരിച്ചയച്ചു.

ജസ്റ്റിസ് പി എസ് നരസിംഹ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ 16 വിദ്യാർത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തിൽ നേരിട്ടൊരു ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീംകോടതി തയാറായില്ല. പകരം ഹൈക്കോടതി സിംഗിൾ ബെഞ്ച് ഈ വിഷയം വേഗത്തിൽ കേട്ട് അന്തിമ തീരുമാനമെടുക്കട്ടെയെന്ന് കോടതി വ്യക്തമാക്കി.

കേസിൽ ഉടൻ വാദം കേൾക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിന് സുപ്രീംകോടതി നിർദേശവും നൽകി. സർവകലാശാലകളിൽ വിദ്യാർത്ഥികൾ പാലിക്കേണ്ട ചില അച്ചടക്കങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എങ്കിലും വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് സിംഗിൾ ബെഞ്ച് അനുകൂല വിധി പുറപ്പെടുവിക്കുകയാണെങ്കിൽ ഇവർക്ക് മാത്രമായി പ്രത്യേക പരീക്ഷ നടത്താൻ സർവകലാശാല തയാറാകണമെന്ന നിർദേശവും സുപ്രീംകോടതി മുന്നോട്ടുവച്ചിട്ടുണ്ട്.

അതേസമയം, പ്രതിഷേധത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തതിനാലാണ് വിദ്യാർത്ഥികൾക്ക് അറ്റൻഡൻസ് കുറയാൻ കാരണമെന്നും ഇത് സർവകലാശാല മനഃപൂർവം ഉണ്ടാക്കിയ സാഹചര്യമാണെന്നും വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി വി ദിനേശ് ഹർജിയിൽ വ്യക്തമാക്കി.

എന്നാൽ സർവകലാശാലകളിലെ അച്ചടക്കം പാലിക്കപ്പെടണമെന്നും അറ്റൻഡൻസ് കോടതി പരിശോധിക്കണമെന്നുമായിരുന്നു സർവകലാശാലയുടെ വാദം. ഹൈക്കോടതി വിധി വിദ്യാർത്ഥികൾക്ക് അനുകൂലമാണെങ്കിൽ പ്രത്യേക പരീക്ഷ നടത്താമെന്നും സർവകലാശാല സുപ്രീംകോടതിയെ അറിയിച്ചു.

English Summary

The Supreme Court declined to directly intervene in the Kalady University examination controversy and sent the students’ petition back to the Kerala High Court’s Single Bench for further consideration.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALADY UNIVERSITY EXAM CONTROVERSY, SUPREMECOURT, KERALAHIGHCOURT, KALADY UNIVERSITY STUDENTS PETITION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA