SignIn
Kerala Kaumudi Online
Saturday, 18 July 2026 3.45 AM IST

സയൻസ് സിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാൾ പിടിയിൽ

sa

തലയോലപ്പറമ്പ്: കോഴ സയൻസ് സിറ്റിയിൽ കമ്പ്യൂട്ടർ വിഭാഗത്തിൽ ജോലി വാങ്ങിനൽകാം എന്ന് വാഗ്ദാനം ചെയ്ത് 9 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. കുറവിലങ്ങാട് കളത്തൂർ അമരത്തുപറമ്പിൽ വീട്ടിൽ ഏ.ജെ ജോസഫ് (62) ആണ് തലയോലപ്പറമ്പ് പൊലീസിന്റെ പിടിയിലായത്. തലയോലപ്പറമ്പ് ബ്രഹ്മമംഗലം സ്വദേശിയായ യുവാവിൽ നിന്നാണ് പ്രതി തുക കൈപ്പറ്റിയത്. ചതിവാണെന്ന് മനസിലാക്കിയ യുവാവ് തുടർന്ന് തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾക്കെതിരെ കുറവിലങ്ങാട്, പാലാ സ്റ്റേഷനുകളിൽ കേസ് നിലവിലുള്ളതായി തലയോലപ്പറമ്പ് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL