
ഉദയനാപുരം: ഓണത്തിന് മുഴുവൻ കുട്ടികളുടെയും വീടുകളിൽ അക്കരപ്പാടം ഗവ.യു.പി സ്‌കൂൾ വളപ്പിൽ നട്ടുവളർത്തിയ ബന്ദിപ്പൂക്കൾ ഉപയോഗിച്ച് പൂക്കളം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതി വൻ വിജയമായി. ബന്ദിപ്പൂക്കളുടെ വിളവെടുപ്പ് ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ, പ്രധാനാദ്ധ്യാപകൻ ഇ.ആർ നടേശൻ, അദ്ധ്യാപകരായ കെ.എസ് പ്രസീനാശങ്കർ, വി.അനുഷ, കെ.എ അഞ്ജു, സ്മിത മേനോൻ, എം.ജി അമ്പിളി, ആർ.സി ഷീലാകുമാരി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |