SignIn
Kerala Kaumudi Online
Saturday, 22 August 2026 3.27 AM IST

ദേശീയ നേത്രദാന പക്ഷാചരണം

കോട്ടയം: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവഹിച്ചു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയ് ജോർജ് വെട്ടിക്കത്തടത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസിന്റെയും കടുത്തുരുത്തി പഞ്ചായത്തിന്റെയും ദേശീയ അന്ധത കാഴ്ച വൈകല്യ പദ്ധതി കോട്ടയം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.സന്തോഷ് കുമാർ നേത്രദാന സന്ദേശം നൽകി. കടുത്തുരുത്തി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോബി മുണ്ടക്കൻ നേത്രദാന പ്രതിജ്ഞ ചൊല്ലി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, EYE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL