SignIn
Kerala Kaumudi Online
Monday, 24 August 2026 12.36 AM IST

ഓണാവേശത്തിൽ വിനോദസഞ്ചാര മേഖല

റിസോർട്ടുകളിൽ ബുക്കിംഗ് 90 ശതമാനം പിന്നിട്ടു

കോട്ടയം: ഉത്സവാന്തരീക്ഷമാണ് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ. ഓണാവധി ആഘോഷിക്കാൻ സഞ്ചാരികൾ കൂട്ടത്തോടെ എത്തുകയാണ്. കുമരകം, വാഗമൺ തുടങ്ങിയ കേന്ദ്രങ്ങളിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ ബുക്കിംഗും കുതിച്ചുയർന്നു. നിലവിൽ 90 ശതമാനത്തിലധികം മുറികളും ബുക്ക് ചെയ്തു കഴിഞ്ഞതായി ഏജന്റുമാർ പറയുന്നു. അവശേഷിക്കുന്ന മുറികൾക്ക് ഉയർന്ന നിരക്ക് നൽകേണ്ട സ്ഥിതിയായി. അന്യസംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ സഞ്ചാരികൾ കുമരകത്തേക്കും വാഗമണ്ണിലേക്കും ഒഴുകുകയാണ്. സഞ്ചാരികളുടെ വരവ് കണക്കിലെടുത്ത് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഹോംസ്റ്റേകൾ, റിസോർട്ടുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

ഓണസദ്യ കഴിക്കാം

സഞ്ചാരികളെ ആകർഷിക്കുന്നതിനായി വിവിധ റിസോർട്ടുകളിൽ ഓണസദ്യ, വിവിധ മത്സരങ്ങൾ, കലാപരിപാടികൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. വിദേശസഞ്ചാരികൾ ഉൾപ്പെടെ ഓണസദ്യ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കൂടുതൽ സഞ്ചാരികളെയും പ്രതീക്ഷിക്കുന്നുണ്ട്.

സുരക്ഷയിൽ വിട്ടുവീഴ്ചയില്ല

സഞ്ചാരികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലും ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാനസൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കും. ഇക്കാര്യത്തിൽ ബുക്കിംഗ് ഏജന്റുമാർക്ക് ഉൾപ്പെടെ കർശന നൽകിയിട്ടുണ്ട്. പൊലീസിന്റെ ഉൾപ്പെടെ നിരീക്ഷണവും ശക്തമാക്കും.

വ്യാപാരമേഖലയ്ക്ക് പ്രതീക്ഷ

ഓണക്കാലത്തെ സഞ്ചാരികളുടെ വരവ് വ്യാപാരമേഖലയ്ക്കും പ്രതീക്ഷ നൽകുകയാണ്. വസ്ത്രശാലകൾ മുതൽ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ വരെ ഓണക്കാലതിരക്കിന്റെ ഗുണം പ്രതീക്ഷിക്കുന്നുണ്ട്. കേരള സാരി, കുർത്തി തുടങ്ങിയ വസ്ത്രങ്ങൾക്കൊപ്പം ചിപ്‌സ്, ശർക്കരവരട്ടി തുടങ്ങിയ നാടൻ പലഹാരങ്ങളും സഞ്ചാരികൾ വാങ്ങി മടങ്ങുന്നുണ്ട്.

അനുകൂലസാഹചര്യം

1നിലവിൽ മഴ മാറിനിൽക്കുന്നത് ഏറെ ഗുണകരമാകും

2മികച്ച റോഡ് ഉൾപ്പെടെ സഞ്ചാരികളെ ആകർഷിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ONAM, TOURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL