
കട്ടപ്പന: വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേരെ കട്ടപ്പന പൊലീസ് പിടികൂടി. കൽത്തൊട്ടിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ ചെട്ടികുളങ്ങര പല്ലാശേരിൽ സുധീഷ് സുരേഷ്(30), ഒപ്പമുണ്ടായിരുന്ന കല്യാണത്തണ്ട് പയ്യമ്പള്ളിൽ രഞ്ജിത്ത് തോമസ്(31) എന്നിവരാണ് പിടിയിലായത്. 0.9 ഗ്രാം എംഡിഎംഎയും 2.28 ഗ്രാം കഞ്ചാവുമാണ് ഇവരിൽ നിന്ന് പിടികൂടിയത്. കട്ടപ്പനയിൽ പിടിയിലായ കല്ലുകുന്ന് സ്വദേശി അഖിൽ സുരേഷിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടുപേർ കൂടി പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |