
ഇടവെട്ടി : പഞ്ചായത്തിലെ മാർത്തോമ്മ–മുരളിക്കവല റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട് ഉദ്ഘാടനം ചെയ്തു.നാളുകളായി തകർന്നുകിടന്നിരുന്ന റോഡിന്റെ വിവിധ ഭാഗങ്ങൾ പുനരുദ്ധരിച്ചതോടെ പ്രദേശവാസികൾക്കും യാത്രക്കാർക്കും ഏറെ പ്രയോജനകരമാകും. വാർഡ് മെമ്പർ ബിൻസി മാർട്ടിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരി ജോൺ, പഞ്ചായത്തംഗം സുകു തങ്കപ്പൻ, സുബാഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |