SignIn
Kerala Kaumudi Online
Thursday, 01 October 2026 2.57 AM IST

ഇലക്ട്രോണിക്‌സ് നിർമ്മാണ കമ്പനിയിൽ തീപിടിത്തം, 45 കോടിയുടെ നഷ്ടം

peruva

കോട്ടയം: പെരുവ കുന്നപ്പള്ളിയിൽ പ്രവർത്തിച്ചിരുന്ന ഇലക്ട്രോണിക്‌സ് നിർമ്മാണ കമ്പനിയിൽ തീപിടിത്തം. കമ്പ്യൂട്ടർ മദർബോർഡുകൾ, ചിപ്പുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമിച്ചിരുന്ന സ്ഥാപനം പൂർണമായും കത്തിനശിച്ചു. 45 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. തലയോലപ്പറമ്പ് സ്വദേശി ആൽവിൻ ജോർജ് അരയത്തിലിന്റെ ഉടമസ്ഥതയിലുള്ള പി.സി.ബി എന്ന സ്ഥാപനത്തിലാണ് ഇന്നലെ ഉച്ചയോടെ തീപിടിത്തമുണ്ടായത്. സംഭവസമയത്ത് സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാരെ സുരക്ഷിതമായി പുറത്തേക്ക് മാറ്റിയതിനാൽ ആളപായമുണ്ടായില്ല. അഗ്‌നിശമനസേന ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. എയർ കണ്ടീഷനിംഗ് സംവിധാനത്തിലുണ്ടായ തകരാറാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് വർഷമായി സ്ഥാപനം പ്രവർത്തിച്ചുവരികയായിരുന്നു. എന്നാൽ, ഔദ്യോഗിക ഉദ്ഘാടനം ഇതുവരെ നടന്നിരുന്നില്ല. ഡിസംബർ 27ന് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിരിക്കെയാണ് അപകടമുണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL