കോഴിക്കോട്: നാദാപുരം കായ്‌പനച്ചിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീയും പുകയും ഉയർന്നു. നാദാപുരം - തലശേരി സംസ്ഥാനപാതയിൽ ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. തീ ഉടൻതന്നെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവായി.
നാദാപുരത്ത് നിന്ന് തലശേരിയിലേക്ക് പോവുകയായിരുന്നു ബസ്. അപകടം നടക്കുമ്പോൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു. യാത്രക്കാരും നാട്ടുകാരും ചേർന്നാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. നാദാപുരം, പാനൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. തുടർന്ന് തീ പൂർണമായും അണയ്‌ക്കുകയായിരുന്നു.
A private bus travelling from Nadapuram to Thalassery caught fire after a tyre burst at Kaipanachi around 9:30 pm. Several passengers, including students, were on board. Passengers and local residents began rescue efforts before fire and rescue teams arrived and extinguished the fire. No major accident occurred.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |