SignIn
Kerala Kaumudi Online
Saturday, 03 October 2026 2.08 AM IST

കായലിൽ കറുത്ത കക്കയുടെ 'ചാകര'

ss

കോട്ടയം:വേമ്പനാട്ടുകായലിൽ കേന്ദ്ര മത്സ്യ ഗവേഷണകേന്ദ്രത്തിന്റെ കക്കവിത്തു നിക്ഷേപം ക്ലിക്ക്ഡ്. കായലിൽ കറുത്ത കക്കയുടെ ചാകരയായി. രണ്ടു പതിറ്റാണ്ടിനുള്ളിൽ കക്കയുടെ ഉത്പാദനത്തിൽ 40 ശതമാനം കുറവ് വന്നതോടെയായിരുന്നു കറുത്ത കക്കയുടെ ശോഷണം തടയുന്നതിനും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും കൊച്ചി ആസ്ഥാനമായ കേന്ദ്ര മത്സ്യ ഗവേഷണകേന്ദ്രം ഒരു വർഷം മുമ്പ് വേമ്പനാട്ടുകായലിൽ ഒരു ഹെക്ടർ വിസ്തൃതിയിൽ 5 ടൺ കക്ക വിത്തു നിക്ഷേപിച്ചത്. എട്ടിരട്ടി വിളവാണ് ലഭിച്ചത്. വിളവെടുപ്പ് പൂർത്തിയാകുമ്പോൾ 40 ടണ്ണിലേറെ കറുത്ത കക്ക ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഒഴിവാക്കുന്നത് വലിയ പ്രതിസന്ധി

കക്കയുടെ കുറവ് ആയിരക്കണക്കിന് തൊഴിലാളികളെയും കക്ക നീറ്റിയുള്ള കുമ്മാവ്യവസായത്തെയും സാരമായി ബാധിച്ചിരുന്നു. ഭാവിയിൽ കറുത്ത കക്ക ഇല്ലാതാകുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു കേന്ദ്ര മത്സ്യഗവേഷണ കേന്ദ്രത്തിന്റെ ഇടപെടലോടെ കക്ക പുനരുജ്ജീവനപദ്ധതിക്ക് തുടക്കമായത്. കേന്ദ്ര സർക്കാരിന്റെ ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാനിൽ ഉൾപ്പെടുത്തിയായിരുന്നു പദ്ധതി നടപ്പാക്കിയത്.

വേമ്പനാട്ടുകായലിൽ കക്ക ഉത്പാദനം

2006ൽ: 75590 ടൺ

2025ൽ: 45600 ടൺ

80 ശതമാനം

ഇന്ത്യയിൽ കറുത്ത കക്കയുടെ 80 ശതമാനവും വേമ്പനാട്ടുകായലിലാണ്. പതിനായിരത്തോളം കുടുംബങ്ങളെ നേരിട്ടും അതിന്റെ ഇരട്ടിയിലേറെ പരോക്ഷമായി ബാധിക്കുന്ന കായൽ സമ്പത്താണ് കറുത്ത കക്ക. ട്രാവൻകൂർ സിമന്റ്സ് വൈറ്റ് സിമന്റ് നിർമ്മിച്ചിരുന്നത് വേമ്പനാട്ടുകായലിലെ കക്ക ഉപയോഗിച്ചായിരുന്നു. പിന്നീട് മത്സ്യതൊഴിലാളികളുടെ പരാതിയെ തുടർന്ന് കോടതി ഇടപെട്ടാണ് ഡ്രഡ്ജിംഗ് അവസാനിപ്പിച്ചത്.

വേമ്പനാട്ടുകായലിൽ കക്കയുടെ ഉത്പാദനം എട്ടിരട്ടിയായി വർദ്ധിച്ചത് മത്സ്യതൊഴിലാളി കുടുംബങ്ങൾക്കും അനുബന്ധ വ്യവസായങ്ങൾക്കും സഹായകരമാകും.

ദിനകരൻ (മത്സ്യത്തൊഴിലാളി യൂണിയൻ നേതാവ് )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, VEMBANAD LAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL