
തിരുവനന്തപുരം: വേമ്പനാട്ട് കായലിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതു മൂലമുള്ള പ്രതിസന്ധി സമയബന്ധിതമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയ്ക്ക് ഉറപ്പ് നൽകി. നദികളിലെ മണൽ വരുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കിടെ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് പ്രശ്നം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
അഞ്ച് നദികളിൽ നിന്ന് ജലം ഒഴുകേണ്ടത് വേമ്പനാട്ട് കായലിലൂടെയാണ്. നീരൊഴുക്ക് ഇപ്പോൾ തടസപ്പെട്ടിരിക്കുകയാണ്. അതു പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ഇടപെട്ട് നടപടി വേണമെന്നായിരുന്നു സ്പീക്കറുടെ ആവശ്യം. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളെ ബാധിക്കുന്ന പ്രശ്നമാണിത്. കുട്ടനാട്ട് കൃഷിനാശമുണ്ടാകുന്നു. അവിടെ നിന്നും ആളുകൾ പലായനം ചെയ്യുന്നു. എ.സി റോഡ് വെളളത്തിലാവുന്നുവെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. വേമ്പനാട്ട് കായലിന്റെ നവീകരണത്തിനുള്ള പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രളയം, വെളളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ് എന്നിവ കാരണം ഡാമുകളിലും, ജലാശയങ്ങളിലും എക്കലും, മണ്ണും, പാറകഷ്ണങ്ങളും , മരങ്ങളും മറ്റും അടിഞ്ഞു കൂടിയിട്ടുണ്ടെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |