SignIn
Kerala Kaumudi Online
Saturday, 03 October 2026 2.08 AM IST

ചെറുവള്ളിയിൽ ഇറച്ചിക്കോഴികളുമായി വന്ന പിക്കപ്പ് വാൻ മറിഞ്ഞു

van

ചെറുവള്ളി: പുനലൂർ-പൊൻകുന്നം ഹൈവേയിൽ ചെറുവള്ളിയിൽ ഇറച്ചിക്കോഴികളുമായി വന്ന പിക്കപ്പ് ലോറി മറിഞ്ഞു. ആർക്കും പരിക്കില്ല. ചെറുവള്ളി കാവുംഭാഗം ആറ്റുപുറത്ത്പടിയിലാണ് കഴിഞ്ഞദിവസം രാത്രി വാൻ മറിഞ്ഞത്. ക്രാഷ്ബാരിയറിൽ ഇടിച്ചതിന് ശേഷം റോഡിലേക്ക് മറിയുകയായിരുന്നു. വഴിവിളക്കുകൾ തെളിയാത്ത ഇവിടെ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന പ്രദേശമാണിത്. ഒരു വർഷത്തിനിടെ ഇരുപതിലേറെ അപകടം ഈ പ്രദേശത്ത് നടന്നിട്ടുണ്ട്. വളവും ഇറക്കവും വെളിച്ചക്കുറവുമാണ് അപകടകാരണം. റോഡിലെ അപകടസ്ഥിതി പരിഹരിക്കാൻ കെ.എസ്.ടി.പി.നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL