
പാലാ: ആഗോള സമാധാനത്തിനും സമുദായ സൗഹൃദത്തിനും ഊന്നൽ നൽകി സർവകലാശാല വിദ്യാർത്ഥികൾക്കായി മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ, സൗഹാർദ് പീസ് സെന്റർ, വാരണാസി, കേരള സർവോദയ മണ്ഡലം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 17, 18, 19 തീയതികളിൽ ഭരണങ്ങാനം ഇടമറ്റം ഹോശാനാ മൗണ്ടിൽ നടക്കുന്ന സാഹോദര്യം 2026 ത്രിദിന ശില്പശാലയുടെ ലോഗോ പ്രകാശനം പാലായിൽ മുൻ വൈസ് ചാൻസിലർ ഡോ.സിറിയക്ക് തോമസ് നിർവഹിച്ചു. മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡന്റ് റെജി കൊപ്പാറ അദ്ധ്യക്ഷത വഹിച്ചു. ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടണം. ഫോൺ: 96335 08448.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |