
നെടുങ്കണ്ടം: സ്‌കൂൾ- കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും ജില്ലാ പൊലീസിന്റെയും അഭിമുഖ്യത്തിൽ നെടുങ്കണ്ടം എം.ഇ.എസ് കോളേജിൽ നടത്തിയ ലഹരിവിരുദ്ധ മോട്ടിവേഷൻ ക്ലാസ് പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും ട്രെയിനറുമായ എസ്.ഐ അജി അരവിന്ദൻ നയിച്ചു. കോളേജിലെ പി.ടി.എ ജനറൽ ബോഡിയോടനുബന്ധിച്ച് നടന്ന പരിപാടി പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.യു. ജസീന അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി പി.എ. ഷാജിമോൻ, വൈസ് പ്രിൻസിപ്പൽ ടി.എ. ഫാത്തിമ സുല്ലമി, പാമ്പാടുംപാറ പഞ്ചായത്ത് മെമ്പർ ആൻസമ്മ മാത്യു, കെ.എസ്. ഫൈസൽ, കെ.എ. ഷാനവാസ്, ഡോ. എച്ച്. മിഥുൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |