
തൊടുപുഴ: ദ്രാവിഡ മുന്നേറ്റ ചാരിറ്റബിൾ സൊസൈറ്റി( ഡി.എം.എസ് ) സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രസ് ക്ലബ്ബിന് എതിർവശത്തുള്ള നെല്ലിക്കൽ ബിൽഡിംഗിൽ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് മനോജ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് കോക്കാട്ട് ,അഡ്വ.എബി ഡി കോലോത്ത്, കെ.എൻ മോഹനൻ, പി.പി ജോസഫ് , സി.ഒ ബൈജു , രമണി ശശികുമാർ, ജോമോൻ നാൽപ്പതു പറ, എൻ.കെ. സെൽവി, സി.കെ.ബിന്ദു, വിജോ വിജയൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |