തിരുവനന്തപുരം: തദ്ദേശവകുപ്പിലെ മാലിന്യസംസ്കരണ പദ്ധതിയിൽ പരസ്പരം പോരടിച്ച് ഐഎഎസ് ഉദ്യോഗസ്ഥരായ ദിവ്യ എസ് അയ്യരും ടിവി അനുപമയും. മാലിന്യനിർമാർജനത്തിനായി രണ്ട് പദ്ധതികൾ ഇരുവരും പ്രഖ്യാപിച്ചു. ടിവി അനുപമ 'നിർമലം' എന്ന പേരിലും ദിവ്യ എസ് അയ്യർ 'ഐസി 100 ചലഞ്ച്' എന്ന പേരിലുമാണ് പദ്ധതി പ്രഖ്യാപിച്ചത്.
അനുപമയുടെ നേതൃത്വത്തിലുള്ള നിർമലം പദ്ധതിയാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ ഈ പദ്ധതിയിൽ തനിക്ക് പ്രാധാന്യമില്ലെന്ന് ദിവ്യ എസ് അയ്യർ മന്ത്രിയെ കണ്ട് പരാതി അറിയിച്ചു. തുടർന്നാണ് ദിവ്യയുടെ നേതൃത്വത്തിൽ ഐസി 100 ചലഞ്ച് എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചത്. രണ്ടുപദ്ധതികളും പൊതുജനപങ്കാളിത്തതോടെയുള്ള ക്യാമ്പയിനാണ്. തദ്ദേശ വകുപ്പ് സെക്രട്ടറി ടിവി അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും തമ്മിലുള്ള പോര് ശക്തമായതോടെ ഏത് പദ്ധതിനടപ്പാക്കുമെന്ന ആശയക്കുഴപ്പത്തിലാണ് തദ്ദേശവകുപ്പ് സ്ഥാപനങ്ങൾ.
ഇരുപദ്ധതികളുടെയും വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ രണ്ടും വ്യത്യസ്തമാണെന്ന് വിശദീകരിച്ച് തദ്ദേശവകുപ്പ് രംഗത്തെത്തി. നിർമലം അഞ്ചുവർഷത്തേക്കുള്ള വിപുലമായ പദ്ധതിയാണെന്നും എന്നാൽ ഐസി ചലഞ്ച് 100 ദിവസത്തേക്ക് വാർഡുകളിലേക്കുള്ള പദ്ധതിയാണെന്നുമാണ് തദ്ദേശവകുപ്പിന്റെ വിശദീകരണം.
Two IAS officers, Divya S Iyer and TV Anupama, are reportedly at odds over waste management projects within Kerala's Local Self-Government Department. Anupama initiated 'Nirmalam', while Iyer launched 'IC 100 Challenge' after expressing concerns about her prominence. The department clarified that 'Nirmalam' is a comprehensive five-year plan, whereas 'IC 100 Challenge' is a distinct 100-day ward-level campaign.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |