SignIn
Kerala Kaumudi Online
Wednesday, 30 September 2026 4.59 PM IST

കോട്ടയത്ത് നിർമാണത്തിലിരുന്ന ഫാക്ടറിയിൽ തീപിടിത്തം: വൻ നാശനഷ്ടം

READ ENGLISH VERSION

fire
തീപിടിത്തത്തിന് പിന്നാലെ ഫാക്ടറിയിൽ നിന്ന് കറുത്ത പുക ഉയരുന്നു (വീഡിയോ ദൃശ്യത്തിൽ നിന്ന്)​

കോട്ടയം: ജില്ലയിലെ പെരുവ കുന്നപ്പള്ളിയിൽ നിർമാണത്തിലിരുന്ന ഫാക്ടറിയിൽ തീപിടിത്തം. കമ്പ്യൂട്ടർ ചിപ്പുകളും മദർബോർഡുകളും നിർമിക്കുന്നതിനുള്ള പിസിബി എക്‌സ്‌പ്രസ് എന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഡിസംബറിൽ ഉദ്ഘാടനം നടത്താൻ നിശ്ചയിച്ചിരുന്ന ഫാക്ടറി തലയോലപ്പറമ്പ് സ്വദേശിയുടേതാണ്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കഴിഞ്ഞദിവസം ഫാക്ടറിയിൽ എസി ഘടിപ്പിച്ചിരുന്നു. ഈ എസിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ കടുത്തുരുത്തിയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

തീപിടിത്തത്തിൽ ഫാക്ടറിയുടെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു. പുതുതായി എത്തിച്ച വിലകൂടിയ യന്ത്രസാമഗ്രികളും ഉപകരണങ്ങളും കത്തിനശിച്ചതായാണ് വിവരം. അപകടസമയം ഫാക്ടറികൾക്കുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

English Summary

A fire erupted in a PCB Express factory under construction at Kunnappally, Peruva, Kottayam, today afternoon. The facility, set to open in December for manufacturing computer chips, suffered extensive damage to new machinery. A preliminary investigation suggests a short circuit from a newly installed AC unit caused the blaze. Firefighters quickly brought it under control, and no casualties were reported.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOTTAYAM FACTORY FIRE, FIREACCIDENT, KOTTAYAM NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA