
കോട്ടയം : കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.സിയുടെ ജന്മദിനം ഗ്രൂപ്പ് വ്യത്യാസമില്ലാതെ വിവിധ കാലയളവിൽ ഭാരവാഹികളായിരുന്നവരും സ്ഥാപക നേതാക്കളും ചേർന്ന് ആഘോഷിച്ചു. കോട്ടയം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ മുൻ മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.ഫ്രാൻസിസ് ജോർജ് എം.പി, വർഗീസ് മാമ്മൻ എം.എൽ.എ, വർഗീസ് കണ്ണമ്പള്ളി, ജോണി നെല്ലൂർ, സ്റ്റീഫൻ ചാമപറമ്പിൽ, പി.സി ജോസഫ്, ജോസഫ് എം.പുതുശേരി, ജോർജ് സെബാസ്റ്റ്യൻ, മാത്യൂസ് ജോർജ്, നോബിൾ മാത്യു, വിക്ടർ ടി.തോമസ്, ജോസ് ടോം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |