
തൊടുപുഴ: ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയും തൊടുപുഴ അഹല്യ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഹ്യൂമൻ റൈറ്റ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഷമീർ തൊടുപുഴ അദ്ധ്യക്ഷത വഹിച്ചു. എച്ച്.ആർ.എഫ് ദേശീയ അദ്ധ്യക്ഷൻ രഞ്ജിത്ത് പാറക്കൽ ചാക്കോ മുഖ്യപ്രഭാഷണം നടത്തി.ഡോ. ഹഫ്സ മുഹമ്മദ് ഉണ്ണി (അഹല്യ ഹോസ്പിറ്റൽ) എച്ച്.ആർ.എഫ് ദേശീയ കോർഡിനേറ്റർ ഷിന്റോ ചാലിൽ, സംസ്ഥാന സമിതി അംഗം കമലമ്മ ഗോപി എന്നിവർ പ്രസംഗിച്ചു. തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജോമി ജെയിംസ് സ്വാഗതവും ധന്യ സോമൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |