SignIn
Kerala Kaumudi Online
Friday, 23 October 2026 5.34 AM IST

ബേപ്പൂർ തുറമുഖത്തെ കൂലി വർദ്ധനവ്: ഇന്ന് ചർച്ച

beppur
beppur

ബേപ്പൂർ : ബേപ്പൂർ തുറമുഖത്തെ ചുമട്ടുതൊഴിലാളികൾ സംയുക്തമായി കൂലി വർദ്ധനവ് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നൽകിയ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ 11 മണിക്ക് തുറമുഖത്ത് വച്ച് ചർച്ച നടക്കും . ജീവിതച്ചെലവ് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിലാണ് മൂന്നു വർഷത്തോളം നിലവിലുണ്ടായിരുന്ന കൂലിയിൽ 40 ശതമാനം വർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികൾ പോർട്ട് ഓഫീസർക്കും ചരക്ക് ഏജന്റ് പ്രതിനിധികൾക്കും (സവാസ്ക) ലേബർ ഓഫീസർക്കും നിവേദനം നൽകിയത്. തുറമുഖത്ത് നിന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പലുകൾ നിലച്ചതും ഉരുക്കളും ബാർജുകളും ഗണ്യമായി കുറഞ്ഞും കന്നുകാലി കയറ്റുമതി നിരോധിച്ചതും 200 ലധികം വരുന്ന തൊഴിലാളികളെ പട്ടിണിയിലേക്ക് നയിച്ച സാഹചര്യമാണ് നിലവിലുള്ളത്. സി.ഐ.ടി.യു , ഐ.എൻ.ടി.യു.സി , എസ്.ടി.യു യൂണിയന്റെ നേതൃത്വത്തിലാണ് തുറമുഖത്ത് ചരക്കുനീക്കം നടക്കുന്നത്. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഹംദുള്ള സയ്യിദ് കഴിഞ്ഞ ദിവസം തുറമുഖം സന്ദർശിച്ച് തൊഴിലാളികൾ, ചരക്ക് ഏജന്റുമാർ, പോർട്ട് ഓഫീസർ എന്നിവരുമായി തുറമുഖ വികസനം ചർച്ച ചെയ്തിരുന്നു. പോർട്ട് ഓഫീസർ ഹരി അച്യുത വാര്യർ , വിവിധ യൂണിയൻ പ്രതിനിധികൾ, സവാസ്ക പ്രതിനിധികൾ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL