കോഴിക്കോട് : ജില്ലാ നിയമ സേവന അതോറിറ്റിയും കോഴിക്കോട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും സംയുക്തമായി കോഴിക്കോട് സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി. അഡ്വ. ശരൺ പ്രേം ക്ലാസെടുത്തു. സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാദർ എം.എഫ് ആന്റോ എസ് .ജെ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ സുനിൽ ജോസ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സി.കെ.ഗിരീഷ് കുമാർ, പാരാലീഗൽ വോളന്റിയർ സി.പി.റഷീദ് പൂനൂർ, സ്റ്റാഫ് സെക്രട്ടറി സെബാസ്റ്റ്യൻ ജോൺ എന്നിവർ പ്രസംഗിച്ചു. താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി പ്രദീപ് ഗോപിനാഥ് സ്വാഗതവും അദ്ധ്യാപകൻ ഷാജി ആന്റണി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |