
ചെറുവണ്ണൂർ: യു.ഡി.വൈ.എഫ് നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിനെതിരെ മുസ്ലിം യൂത്ത് ലീഗ് ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി ഫറോക്കിൽ ചക്രസ്തംഭന സമരം നടത്തി. ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.വി അൻവർ ഷാഫി അദ്ധ്യക്ഷത വഹിച്ചു. ഷഫീക് അരക്കിണർ, അനീസ് തൊട്ടുങ്ങൽ, ഇഖ്ബാൽ, ഇ മുജീബ് റഹ്മാൻ,ഷമീർ പറമ്പത്ത്, ശിഹാബ്, ജംഷീർ കെ.ടി,ഹാരിസ് പി പി,സലാം അരക്കിണർ,ജംഷീദ് ബാബു, മുജീബ് പൂവന്നൂർ,മുനീർ എം പി,ഹനീഫ പി വി, അഡ്വക്കറ്റ് യാസിർ കെ പി,ഷിഫാൽ നല്ലളം പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |