SignIn
Kerala Kaumudi Online
Friday, 23 October 2026 10.04 AM IST

ഗോതീശ്വരം കടൽതീരത്ത് കല്ലുമ്മക്കായ ചാകര

sathi

ബേപ്പൂർ : ഗോതീശ്വരം ക്ഷേത്രത്തിന് തെക്ക് ഭാഗത്തായി പള്ളിത്തുമ്പ് പറമ്പ് മുതൽ ഗോതീശ്വരം ക്ഷേത്രം വരയുള്ള ഭാഗങ്ങളിൽ കടുക്ക (കല്ലുമ്മക്കായ്)ചാകര. കടൽതീര സംരക്ഷണത്തിന്റെ ഭാഗമായി കടൽഭിത്തി നിർമ്മിക്കാനുയോഗിച്ച കരിങ്കൽ ചീളുകൾക്കിടയിലാണ് യഥേഷ്‌ടം പൂർണവളർച്ചയെത്തിയ കല്ലുമ്മക്കായ വളർന്നിട്ടുള്ളത്. വേലിയിറക്കത്തിൽ നൂറുകണക്കിന് ആളുകളാണ് കല്ലുമ്മക്കായ പറിക്കാനായി ഈ ഭാഗത്തേക്ക് വരുന്നത്. കിലോയ്ക്ക് 200 രൂപയിലധികം വില വരുന്ന കല്ലുമ്മക്കായയാണ് 300 മീറ്ററോളം ദൈർഘ്യത്തിൽ കടൽ ഭിത്തിക്കുള്ളിൽ വളർന്നുവരുന്നത്. ശ്രദ്ധയോടെ പറിച്ചിടുത്തില്ലെങ്കിൽ കടലിലേക്ക് പതിക്കാനും കരിങ്കൽപാളികളിൽ വീണ് സാരമായ പരിക്ക് പറ്റുവാനും സാദ്ധ്യതയേറെയാണ്. കരിങ്കൽ ഭിത്തികളിൽ കല്ലുമ്മക്കായ വളരുന്നത് കാണാറുണ്ടെങ്കിലും ഇത്രയും കൂടുതൽ ആദ്യമായിട്ടാണ് എന്നാണ് നാട്ടുകാർ പറയുന്നത് . ഗോതീശ്വരം ക്ഷേത്രത്തിന് സമീപം കടലിൽ മുങ്ങിയാണ് കരിങ്കൽ പാളികളിൽ നിന്നും തൊഴിലാളികൾ കല്ലുമ്മക്കായ ശേഖരിച്ചുവരുന്നത്. രുചിക്കൂടുതൽ കാരണം ഗോതീശ്വരം ഭാഗത്തെ കല്ലുമ്മക്കായ ക്ക് ആവശ്യക്കാർ ഏറെയാണ്. നാല് ദിവസത്തിലേറെയായി കല്ലുമ്മക്കായ പറിച്ചെടുക്കുവാൻ വേലിയിറക്കം വരെ കാത്തിരിക്കുകയാണ് പരിസര വാസികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL