കോഴിക്കോട് : സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ കോഴിക്കോട് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ദേശീയ പക്ഷി നിരീക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ബാലുശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾക്കായി കാക്കവയൽ വനപർവം ജൈവവൈവിദ്ധ്യ ഉദ്യാനത്തിൽ ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു . ഉത്തരമേഖല ഫോറസ്റ്റ്സ് കൺസർവേറ്റർ ആർ.കീർത്തി ഉദ്ഘാടനം ചെയ്തു .സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ കോഴിക്കോട് ഡിവിഷൻ അസി. കൺസർവേറ്റർ എ .പി .ഇംതിയാസ് മുഖ്യപ്രഭാഷണം നടത്തി. ബാലുശ്ശേരി ഗവ. വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ പ്രശാന്ത്.എൻ , ഷീജ, രാജൻ എന്നിവർ പ്രസംഗിച്ചു. വബീഷ് .എം സ്വാഗതം പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |