ചെറുവണ്ണൂർ : ലഹരി വ്യാപനത്തിനെതിരെ ചെറുവണ്ണൂർ 46-ാം ഡിവിഷനിലെ തോണിച്ചിറ റോഡ് വെള്ളില വയലിൽ സംഘടിപ്പിച്ച ജനകീയ സദസ് കോർപ്പറേഷൻ മരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.സി.രാജൻ ഉദ്ഘാടനം ചെയ്തു. വെള്ളിലവയൽ , മുണ്ടിയാർ വയൽ , നാത്തൂനിപ്പാടം , കരിമ്പാടം തുടങ്ങിയ മേഖലകളിൽ ലഹരിവ്യാപനം തടയുന്നതിന് പ്രത്യേക രഹസ്യ സ്ക്വാഡും ജനകീയ പ്രതിരോധ സമിതിയും രൂപീകരിക്കാൻ തീരുമാനിച്ചു. വെള്ളിലവയൽ ജുമാ മസ്ജിദ് മഹല്ല് പ്രസിഡന്റ് വി .ടി .അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. നല്ലളം എസ്ഐ കെ. മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ .എ .ഗംഗേഷ് , സി .കെ .ലെനിൻ ഷാ , എൻ. കെ .പ്രേമാനന്ദൻ , ഉണ്ണികൃഷ്ണൻ അയനിക്കാട്ട് , എം .ഷാജി എന്നിവർ പ്രസംഗിച്ചു. ബൈജു നുറുക്കണ്ടിയിൽ സ്വാഗതവും പി ലക്ഷ്മണൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |