ബേപ്പൂർ: ബേപ്പൂർ, ചെറുവണ്ണൂർ പരിധിയിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ടുള്ള നിയമവിരുദ്ധ നടപടികൾക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.എ. ഗംഗേഷ് യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജീവ് തിരുവച്ചിറ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. അബ്ദുൾ ഗഫൂർ, കെ.കെ. സുരേഷ്, സി.താജുദ്ദീൻ, എ.എം. അനിൽകുമാർ, മുരളി ബേപ്പൂർ, പി.പി. കൃഷ്ണൻ, കെ. റാണേഷ്, ടി.കെ.ആക്കിഫ്, കെ.സി. ബാബു, അന്നങ്ങാട്ട് കാർത്തികേയൻ, എൻ.ബ്രിജേഷ്, എം. ഷെറി, കെ. വിജുകുമാർ, ടി രാജലക്ഷ്മി ,അസീസ് ഹൈഡേക്കർ, ആഷിഖ് പിലാക്കൽ, പി. രജനി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |