SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 PM IST

ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

img
ഐ.ഡി.എ വടകരയുടെ നേതൃത്വത്തിൽനാദാപുരം പൊലീസ് സ്റ്റേഷനിൽ സംഘടിപ്പിച ദന്ത പരിശോദന ക്യാമ്പ് ,സ്റ്റേഷൻ പ്രിൻസിപ്പൽ എസ്.ഐ.അനീഷ് വടക്കേടത്ത് ഉദ്ഘാടനം ചെയ്യുന്നു

വടകര: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) വടകര ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ നാദാപുരം പൊലീസ് സ്റ്റേഷനിൽ "പ്രൊജക്ട് കോപ്‌സ്" എന്ന പേരിൽ ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സ്റ്റേഷൻ പ്രിൻസിപ്പൽ എസ്.ഐ.അനീഷ് വടക്കേടത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.ഡി.എ വടകര പ്രസിഡന്റ് ഡോ.ഷാലു മോഹൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ.നൗഷാദ് സ്വാഗതം പറഞ്ഞു. സ്റ്റേഷനിലെ അൻപതോളം പൊലീസ് ഉദ്യോഗസ്ഥർ ക്യാമ്പിൽ പങ്കെടുത്തു. ഡോ.ബിനീഷ്.ബി ബോധവൽക്കരണ ക്ലാസെടുത്തു. ഡോ.നിധിൻ പ്രഭാകർ, ഡോ.മുഹമ്മദ് ഷഹബാസ്, എസ്.ഐ.അസീസ്, എ.എസ്.ഐ.രാജേഷ്.വി.ടി തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.അബ്ദുൾ സലാം, ഡോ.രാംജിത്.പി.കെ, ഡോ.അതുൽ.ജി.എസ്, ഡോ.അരുൺ.എം.പി, ഡോ.ഇസ്മായിൽ.സി.കെ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL