SignIn
Kerala Kaumudi Online
Saturday, 30 May 2026 6.58 PM IST

സാംസ്‌കാരിക സംഗമം

sathi
സംസ്ക്കാരിക സംഗമം മുരളി ബേപ്പൂർ ഉദ്ഘാടനം ചെയ്യുന്നു

ബേപ്പൂർ: ബേപ്പൂർ പബ്ലിക് ലൈബ്രറിയിൽ ബേപ്പൂർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സാംസ്കാരിക സംഗമം നടന്നു. സിനിമ കലാസംവിധായകൻ മുരളി ബേപ്പൂർ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്ത് ഫൈസൽ അബ്ദുള്ള പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് എം.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. പി. അനിൽകുമാർ, പി.ജയചന്ദ്രൻ, കെ.പി.സുരേന്ദ്രനാഥ്, പി.പി.ഉമ്മർ , പി.എൻ. പ്രകാശൻ, ടി.മുരളിധരൻ, അമീഷ ഷെയ്ക,എം.ജി. ശശികുമാർ,പി.ടി. നസീമ എന്നിവർ പ്രസംഗിച്ചു. മുരളി ബേപ്പൂർ സംവിധാനം നിർവഹിച്ച ഹസൃച്ചിത്രം ' അടുത്തേക്ക് ' പ്രദർശനവും പുസ്തക പ്രദർശനവും പ്ലസ് വൺ വിദ്യാർത്ഥിയായ ആർദ്ര എസ് മേലത്ത് തയ്യാറാക്കിയ ബേപ്പൂരിന്റെ പ്രാദേശിക ചരിത്രവും പ്രകാശനവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL