SignIn
Kerala Kaumudi Online
Friday, 23 October 2026 7.46 AM IST

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

img
ഏറാമല ഗ്രാമപഞ്ചായത്ത് ഓർക്കാട്ടേരി സൗത്ത് കുടിവെള്ളപദ്ധതി പ്രസിഡൻ്റ് ടി.പി മിനിക ഉദ്ഘാടനം ചെയ്യുന്നു

വടകര: ഓർക്കാട്ടേരി സൗത്ത് (പതിനാലാം വാർഡ്) ടൗൺ കുടിവെള്ളപദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി മിനിക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി പ്രസീത, മെമ്പർമാരായ ടി.എൻ റഫീക്ക്, സിന്ദു കെ.പി, അസി. സെക്രട്ടറി കെ ബാലകൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ഇ ഇസ്മായിൽ, ഒ.എം.കെ വിനോദൻ, രാജഗോപാലൻ രയരോത്ത്, ഒ.മഹേഷ് കുമാർ, എം.എൻ രവീന്ദ്രൻ, ആർ.കെ ഗംഗാധരൻ, ടി.കെ വാസു , ടി.എൻ. കെ ശശീന്ദ്രൻ ,മൊയ്തു പുതിയോട്ടുംകുനി, ടി.എൻ. കെ പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. ഓർക്കാട്ടേരിയിലെ പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ പി.പി അന്ത്രുഹാജി സൗജന്യമായി നൽകിയ 5 സെന്റ് സ്ഥലത്താണ് 25 ലക്ഷം രൂപ ചെലവിൽ കിണറും ടാങ്കും നിർമ്മിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL