ബേപ്പൂർ: സാഗരസരണിയിൽ ചിരന്തന കലാ സാംസ്കാരിക വേദി പ്രവർത്തനം ആരംഭിച്ചു. സാംസ്കാരിക വേദിയുടെയും സാഗരസരണിയിലെ സാംസ്കാരിക കേന്ദ്രത്തിൻ്റെയും ഉദ്ഘാടനം മുൻ എം.എൽ.എ വി.കെ.സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് വിതരണവും മഹാത്മാ ഗാന്ധിയുടെ ഫോട്ടോ അനാച്ഛാദനവും കോഴിക്കോട് കോർപ്പറേഷൻ ഡിവിഷൻ 49 കൗൺസിലർ കൊല്ലരത്ത് സുരേശൻ നിർവഹിച്ചു. ചിരന്തന പ്രസിഡന്റ് സനോജ് കുമാർ ബേപ്പൂർ അദ്ധ്യക്ഷത വഹിച്ചു. കെ.വി. ശിവദാസൻ, എൻ പ്രശാന്ത്, വി.ടി. മൊയ്തീൻ കോയ, എൻ അനിൽ കുമാർ, എ. പ്രഭാകരൻ, എം. ഷിബിൻ, എ.ദിലീപ് കുമാർ, പി.ബൈജു ,പൊന്നത്ത് ദേവരാജൻ ,കെ. രാമദാസൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |