SignIn
Kerala Kaumudi Online
Friday, 23 October 2026 3.22 AM IST

കടലുണ്ടിയിൽ പകൽ വീട്

sathi
പകൽ വീട് ശിലാസ്ഥാപനം കടലുണ്ടി പഞ്ചായത്ത് പ്രസിഡണ്ട് അനുഷ ഉദ്ഘാടനം ചെയ്യുന്നു

കടലുണ്ടി : 20 ലക്ഷം രൂപ ചെലവിൽ കടലുണ്ടിയിൽ നിർമ്മിക്കുന്ന പകൽ വീടിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് അനുഷ വി നിർവഹിച്ചു. അതിപറമ്പിൽ ബാലകൃഷ്ണൻ , പരേതയായ തൈക്കൂട്ടത്തിൽ സരോജിനി എന്നിവർ സൗജന്യമായി നൽകിയ ഭൂമിയിലാണ് പകൽ വീട് നിർമ്മിക്കുന്നത്. മണ്ണൂർ പിടിപ്പഴി മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സി.കെ ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ബിന്ദു പച്ചാട്ട്, മുരളി മുണ്ടെങ്ങാട്ട്, സുഷമ ടി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഒ. ഭക്തവത്സലൻ, കുന്നത്ത് വേണുഗോപാൽ, അപ്പുട്ടി കൊല്ലേരി, കെ.ഗിജിത്ത്, ശ്രീനാഥ് എ എന്നിവർ പ്രസംഗിച്ചു. വാർഡ്‌ മെമ്പർ റിജി പിലാക്കാട്ട് സ്വാഗതവും കൺവീനർ ജഗദീഷ് ബാബു.പി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL