ബേപ്പൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ബേപ്പൂർ യൂണിറ്റ് ലഹരി വിരുദ്ധ കാമ്പയിനും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. സംസ്ഥാന യൂത്ത് വിംഗ് പ്രസിഡന്റ് സലീം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു. ബേപ്പൂർ യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് മുഹമ്മദ് റസൽ അദ്ധ്യക്ഷത വഹിച്ചു. കെ.വി.വി.എസ് മണ്ഡലം പ്രസിഡന്റ് ഒ.പി രാജൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ബേപ്പൂർ ഐ.പി ദിനേശ് കോറോത്ത് , യൂണിറ്റ് പ്രസിഡന്റ് സുഭാഷ്.പി , സെക്രട്ടറി ഹനീഫ. പി, ശ്രീജിത്ത് കെ.പി, കെ.വേണുഗോപാൽ ,നൗഷീർ അരീക്കാട്, നൗഷാദ് ബേപ്പൂർ ബി.കുഞ്ഞാമുക്കോയ, അനിത.കെ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി ഇല്യാസ് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |