SignIn
Kerala Kaumudi Online
Friday, 23 October 2026 3.46 AM IST

ആശമാർക്ക് ഐക്യദാർഢ്യം

sathi
ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ധർണ്ണ കെ.പി സി സി മെമ്പർ ഹബീബ് തമ്പി ഉദ്ഘാടനം ചെയ്യുന്നു

ബേപ്പൂർ : ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതന വർദ്ധന ഉൾപ്പെടെ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബേപ്പൂർ, നടുവട്ടം, അരക്കിണർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ അഭിമുഖ്യത്തിൽ ബേപ്പൂർ കോർപ്പറേഷൻ മേഖല ഓഫീസിന് മുന്നിൽ ഐക്യദാർഢ്യ ധർണ നടത്തി. കെ.പി.സി.സി അംഗം ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. ബേപ്പൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം ഷെറി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം രമേശ് നമ്പിയത്ത്, ഡി.സി.സി എക്സിക്യൂട്ടീവ് അംഗം ടി.കെ അബ്ദുൽ ഗഫൂർ, ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജീവൻ തിരുവച്ചിറ, വി.പി ബഷീർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മലയിൽ ഗീത, ടി ഹാരിസ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL